Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mollywood News

ഭൗ​മ ഫ​സ്റ്റ് ലു​ക്ക് പ്ര​കാ​ശ​നം ചെ​യ്തു

അ​റ്റ് ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ബ​സം കാ​ദി​യാ​ർ നി​ർ​മി​ച്ച് റെ​ജി​ൻ എ​സ്. ബാ​ബു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഭൗ​മ.

പ​തി​നാ​റ് അ​ഭി​നേ​താ​ക്ക​ളു​ടെ വ്യ​ത്യ​സ്ഥ ഭാ​വ​ത്തി​ലു​ള്ള ലു​ക്കോ​ടെ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. മി​സ്റ്റ​റി തി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

മി​ക​ച്ച അ​ഭി​പ്രാ​യ​വും പ്ര​ദ​ർ​ശ​ന വി​ജ​യ​വും നേ​ടി​യ പെ​ൻ​ഡു​ലം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജി​ൻ. എ​സ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​വും ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

വി​നീ​ത്, ദി​ലീ​ഷ് പോ​ത്ത​ൻ, സാ​ഗ​ർ, സൂ​ര്യ, ജ​നാ​ർ​ദ്ദ​ന​ൻ, ലെ​ന, രേ​വ​തി ശ​ർ​മ്മ കാ​വ്യാ ഭാ​നു, അ​നി​താ നാ​യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ശ​ര​ൺ വേ​ലാ​യു​ധ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ്- സൂ​ര​ജ് ഇ.​എ​സ്.
പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - അ​പ്പു​ണ്ണി സാ​ജ​ൻ. ക​ലാ​സം​വി​ധാ​നം - നി​ബി​ൻ വ​ർ​ഗീ​സ്. മേ​ക്ക​പ്പ് - റോ​ണി വെ​ള്ള​ത്തൂ​വ​ൽ. കോ​സ്റ്റ്യും ഡി​സൈ​ൻ - ഗോ​പി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ. സ്റ്റി​ൽ​സ് - ജി​തി​ൻ എ​സ്. ബാ​ബു. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഏ​ബ്ര​ഹാം സൈ​മ​ൺ (അ​ബ്രു). ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - രാ​ഹു​ൽ പി​ള്ള. പ്രൊ​ഡ​ക്ഷ​ൻ - മാ​നേ​ജ​ർ - ജ​സ്റ്റി​ൻ ടോ​ണി തോ​മ​സ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടി​വ് - ഷെ​റി​ൻ സ്റ്റാ​ൻ​ലി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ജോ​ബ് ജോ​ർ​ജ്. കൊ​ച്ചി പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up